വിലയില്‍ വന്‍ കുറവ്: പെട്രോള്‍ വാങ്ങാന്‍ നേപ്പാളിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

 വിലയില്‍ വന്‍ കുറവ്: പെട്രോള്‍ വാങ്ങാന്‍  നേപ്പാളിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

ന്യൂഡല്‍ഹി: ഇന്ധനവില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നതോടെ അയല്‍ രാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാന്‍ ഇന്ത്യക്കാരുടെ ഒഴുക്ക്. നേപ്പാളിലെ വിലക്കുറവാണ് ഇതിന് പ്രധാനകാരണം. അവിടെ ഒരു ലിറ്റര്‍ പെട്രോളിന് 69രൂപയും ഡീസല്‍ ലിറ്ററിന് 58 രൂപയും മാത്രമാണ് വില.

അതിര്‍ത്തി ഗ്രാമത്തിലുളളവരാണ് ഇന്ധനം വാങ്ങാന്‍ കൂടുതലും നേപ്പാളിലേക്ക് പോകുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതും ഇവര്‍ക്ക് സഹായമാകുന്നുണ്ട്. ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നത്.

ആദ്യം സ്വന്തം വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാണ് ജനങ്ങള്‍ അതിര്‍ത്തി കടന്നതെങ്കില്‍ ഇപ്പോള്‍ ഇത് വന്‍ മാഫിയാ ബിസിനസായി മാറി. ബൈക്കുകളിലും സൈക്കിളുകളിലും മറ്റ് ചെറുവാഹനങ്ങളിലും കന്നാസുകളുമായി പോയാണ് ഇവര്‍ ഇന്ധനം ശേഖരിക്കുന്നത്. അത് അതിര്‍ത്തി കടത്തി കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.

വന്‍ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കടത്തുകാരില്‍ നിന്ന് ആളുകള്‍ ഇന്ധനം വാങ്ങാന്‍ തുടങ്ങിയതോടെ പമ്പുകളില്‍ വില്‍പ്പന വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. പമ്പുകാര്‍ തന്നെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയതോടെ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കടത്തുകാരെ പിടികൂടാന്‍ പെട്രാേളിംഗ് ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.