ദുബായ്: നാട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാർഡ് ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം നിലവിൽ വരുന്നത്. നാട്ടിലെ പ്രീ പെയ്‌ഡ്, പോസ്റ്റ് പെയ്ഡ് സിം കാർഡുകളിൽ പ്രത്യേക റീചാർജ് ചെയ്താൽ യുഎഇയിലും ഉപയോഗിക്കാനാകുമെന്ന് ബിഎസ്എൻഎൽ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.
രാജ്യത്ത് ആദ്യമായി കേരള സർക്കിളിലാണ് ഇത്തരമൊരു പദ്ധതി ബിഎസ്എൻഎൽ നടപ്പാക്കുന്നത്. ഈ സൗകര്യം ലഭിക്കുന്നതിന്, ആക്ടിവേഷനും എക്സറ്റൻഷനുമായി 30 ദിവസത്തേക്ക് 57 രൂപയുടെയും പ്രീപെയ്ഡ് മൊബൈൽ ഇൻറർനാഷണൽ റോമിങിനായി 90 ദിവസത്തേക്ക് 167 രൂപയുടെയും പ്രത്യേക റീചാർജ് പ്ലാനുകൾ ലഭ്യമാണ്.
പ്രത്യേക റീചാർജ് ചെയ്യുന്നതിലൂടെ നാട്ടിലെ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാം.
കാർഡിന്റെ സാധുതയ്ക്ക് വേണ്ടിയാണ് പ്രത്യേക റീചാർജ്. കോൾ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാർജ് ചെയ്യേണ്ടി വരും. മലയാളികൾ കൂടുതലുള്ള രാജ്യം ആയതിനാലാണ് യുഎഇയെ ഇതിനായി പരിഗണിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.