മുനമ്പം: വഖഫ് ഭൂമിയുടെ പേരില്‍ ആരേയും കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മുനമ്പം: വഖഫ് ഭൂമിയുടെ പേരില്‍ ആരേയും കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുനമ്പം വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മുസ്ലീം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

പ്രശ്നം രമ്യമായി പരിഹരിക്കണം. അതിന് സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. അതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും അതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദേഹം പറഞ്ഞു.

അതേസമയം മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.മുസ്ലീം സംഘടനകള്‍ക്കും ലീഗിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ലീഗ് നേതാവ് കെ.എം ഷാജിയുടെ പ്രതികരണത്തേയും ലീഗ് നേതൃത്വം തള്ളി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ  പ്രതികരണത്തിലേക്ക് പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് അതില്‍ തീരുമാനമെടുക്കേണ്ടതെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.