നോയിഡ: മാനസികാരോഗ്യം വിലയിരുത്തനുള്ള സര്‍വേയ്ക്ക് പിന്നാലെ നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് നോയിഡ കമ്പനി. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം സലൂണ്‍ സര്‍വീസ് കമ്പനിയായ യെസ്മേഡമാണ് കൂട്ടപിരിച്ചുവിടല്‍ നടത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജീവനക്കാരുടെ മാനസികാരോഗ്യം പരിശോധിക്കുന്നതിന് കമ്പനി സര്‍വേ നടത്തിയത്. സര്‍വേയില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി കണ്ടെത്തിയവരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയില്‍ ലഭിച്ചപ്പോഴാണ് ജീവനക്കാര്‍ വിവരമറിയുന്നത്.
യെസ്മേഡം കമ്പനിയില്‍ യുഎക്സ് കോപിറൈറ്ററായി ജോലി നോക്കിയിരുന്ന അനുഷ്‌ക ദത്ത എച്ച്ആര്‍ മാനേജറുടെ മെയിലിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
സര്‍വേയില്‍ നിങ്ങള്‍ പങ്കുവെച്ച ആശങ്കകള്‍ക്ക് ഞങ്ങള്‍ വിലകല്‍പ്പിക്കുന്നുവെന്ന മുഖവുരയോടെയാണ് മെയില്‍ ആരംഭിക്കുന്നത്. എന്നാല്‍ തൊഴിലിടത്തെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികള്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജീവനക്കാര്‍ക്ക് ഇരുട്ടടിയായാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയില്‍ ലഭിച്ചത്.
സാമൂഹികമാധ്യമങ്ങളില്‍ കമ്പനിക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മനുഷ്യത്വപരമല്ലാത്ത പിരിച്ചുവിടലാണ് കമ്പനി നടത്തിയതെന്നും ജീവനക്കാരുടെ കരിയര്‍വച്ച് കളിക്കുകയാണ് കമ്പനിയെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.