ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കിടയിലും കുടുംബ ചിത്രം സ്വർ​ഗം 35ാം ദിവസത്തിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു

ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കിടയിലും കുടുംബ ചിത്രം സ്വർ​ഗം 35ാം ദിവസത്തിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു

സിഎൻ ​ഗ്ലോബൽ മൂവിസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആദ്യമായി നിർമ്മിച്ച സ്വർ​ഗം എന്ന കുടുംബ ചിത്രം പ്രേക്ഷകരുടെ മികച്ച പിന്തുണ നേടി 35ാം ദിവസത്തിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഒരേ ദിവസം പ്രദർശനത്തിനെത്തിയ ചിത്രത്തെ മികച്ചതാക്കിയത് സിനിമയിലെ മൂന്ന് ​ഗാനങ്ങളാണ്.

ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കിടയിലും ലോകം മുഴുവനുമുള്ള കലാസ്നേ​ഹികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചതാണ് ചിത്രത്തിന്റെ വിജയം. അജു വർ​ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. പഴമയുടെയും പുതുമയുടെയും ആവിഷ്കാരം പ്രേക്ഷകരിലേക്കെത്തിക്കാൻ എസ് ശരവണന്റെ മികച്ച ദൃശ്യാവിഷ്കാരത്തിന് സാധിച്ചു.

സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സം​ഗീതം. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  റെജിസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.