ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് മെയിന്‍സ് എക്സാമിനേഷന്‍ 2024 ഫലം പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി). പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം.
മെയിന്‍സ് പരീക്ഷ പാസായവരുടെ റോള്‍ നമ്പറുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയിന്‍സ് പരീക്ഷയ്ക്ക് വിജയിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിന് മുന്‍പ് ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ഡീറ്റെയില്‍ അപ്ലിക്കേഷന്‍ ഫോം കക പൂരിപ്പിക്കണം.
ജൂണ്‍ 16 നായിരുന്നു പ്രിലിംസ് പരീക്ഷ. സെപ്റ്റംബര്‍ 20 മുതല്‍ 29 വരെയായിരുന്നു മെയിന്‍സ് പരീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.