തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത്. ഉപതിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തനിക്ക് മാത്രം ഒന്നും തന്നില്ല.അതിന്റെ കാരണം എനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ച ചെയ്യാനില്ല. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്.
ഉപതിരഞ്ഞെടുപ്പ് സമയത്ത് പറയേണ്ട എന്ന് കരുതിയതിനാലാണ് അന്ന് ഇതേക്കുറിച്ച് പറയാതിരുന്നത്. ചിലരെ മാറ്റിനിര്‍ത്തി മറ്റ് ചിലര്‍ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടാവുന്നത്. താഴെത്തട്ട് മുതലുള്ള ആളുകളെ ചേര്‍ത്തു പിടിച്ച് മുന്നോട്ട് പോവുകയാണ് സംഘടന ചെയ്യേണ്ടത്. ഇവിടെ മാറ്റി നിര്‍ത്തുന്ന സമീപനം ഉണ്ടാവുന്നു. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അവരെക്കൂടി ചേര്‍ത്ത് ഒന്നിച്ച് പോകാന്‍ ശ്രമിക്കണം.
കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണം എന്ന അഭിപ്രായം തനിക്കില്ല. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. കെ.സുധാകരന്റെയും വി.ഡി സതീശന്റെയുമെല്ലാം നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പുനസംഘടനയില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.