കൊച്ചി: ക്ഷേത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ഫോട്ടോ വെച്ചതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. 
ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്സ് ബോര്‍ഡാണ് ഹൈക്കോടതി  ദേവസ്വം ബെഞ്ചിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്.  ഇവരുടെ ഫോട്ടോ പതിച്ച് ഫ്‌ളക്സ് അടിച്ചത് എന്തിനാണെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ചോദിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ഭഗവാനെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തില്‍ വരുന്നത്. അല്ലാതെ അഭിവാദ്യമര്‍പ്പിച്ച ഫ്‌ളക്സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ ഫ്‌ളക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്ത് മാറ്റിയില്ലെന്നും കോടതി ചോദിച്ചു.
ശബരിമല ഇടത്താവളമായ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ഫ്‌ളക്സ്‌വെച്ചത് അനുവദിക്കാനാകില്ല. ഫ്‌ളക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാല്‍ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.