തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 14 ജില്ലയിലായി 200 പേര്‍ക്ക് ഉദ്ഘാടന ദിവസം ലാപ്ടോപ് നല്‍കി.
സൗജന്യ നിരക്കില്‍ അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് നല്‍കാനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കൊക്കോണിക്സാണ് വിതരണം ചെയ്യുക. കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മാസം 500 രൂപ വീതം 30 മാസം പണം അടയ്ക്കണം.
മാസത്തവണ മുടങ്ങാതെ അടയ്ക്കുന്നവര്‍ക്ക് ഇളവും ലഭിക്കും. ആദ്യ മൂന്നുമാസം പണമടച്ചാല്‍ ലാപ്ടോപ് ലഭിക്കും. 1,44,000 പേരാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്. ഇതില്‍ 1,23,000 പേര്‍ ലാപ്ടോപ് വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. 18,000 രൂപ വരെയാണ് ലാപ്ടോപ്പിന്റെ വില.
കൊക്കോണിക്സാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ് നല്‍കുന്നത്- 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്പി (17,990), ഏസര്‍ (17,883) എന്നീ കമ്പനികളുടെ ലാപ്ടോപ്പുമുണ്ട്. 15,000ല്‍ കൂടുതലുള്ളവയ്ക്ക് അധിക തുക ഗുണഭോക്താവ് അടയ്ക്കണം. മൂന്നു വര്‍ഷത്തെ വാറന്റിയും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.