കോട്ടയം: മാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ പുതിയ ഇടവക അജപാലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. അജപാലന കേന്ദ്രത്തിന് മുന്നിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ദീപം തെളിയിച്ചു. പേരുപോലെ തന്നെ പ്രാധാന്യമുള്ളവയാണ് അജപാലന കേന്ദ്രങ്ങളെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വികാരി ജനറാൾമാരായ മോൺ ജോസഫ് തടത്തിൽ, മോൺ ജോസഫ് മലേപ്പറമ്പിൽ, മോൺ ജോസഫ് കണിയോടിക്കൽ, ഇടവക വികാരി റവ.ഡോ. സൈറസ് വേലംപറമ്പിൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ.അബ്രഹാം കൊല്ലിതാനത്തുമലയിൽ, ഫാ.സെബാസ്റ്റ്യൻ പടിക്കകുഴുപ്പിൽ, ഫാ.ജോസഫ് ചൂരക്കൽ, മോൻസ് ജോസഫ് എംഎൽഎ, മുൻ എംപി തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, കല്ലറ, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കൽ, കോമളവല്ലി രവീന്ദ്രൻ, സുനു ജോർജ്, ബിജു കൊണ്ടുകാലാ, കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, സെക്രട്ടറി ജോർജ് പുത്തൂപ്പള്ളി, സെബാസ്റ്റ്യൻ വിരുത്തിയിൽ, കൈക്കാരന്മാരായ മാത്യൂസ് കെ. മാത്യൂ പുല്ലാപ്പള്ളി, ജോസ് കെ.എം. കലയന്താനം, ജോസ് റ്റി. ജെയിംസ് തടിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അജപാലന കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്ന കൈകൾ നീട്ടി അനുഗ്രഹിക്കുന്ന ഒരു ഈശോയുടെ രൂപവും, ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ചിത്രങ്ങളും ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.