ചങ്ങനാശേരി: സിഎംസി സന്യാസ സമൂഹം ചങ്ങനാശേരി ഹോളി ക്വീൻ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഡോ. സിസ്റ്റർ സോഫി റോസ് സിഎംസി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ജെയ്സിലി സിഎംസി വികാര്‍ പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ ആനി തോമസ്, സിസ്റ്റർ എലിസിറ്റ, സിസ്റ്റർ ജെയ്സിലി, സിസ്റ്റർ ജിഷ ജെയിംസ് എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ മീറ്റിങ്ങായ സിനാക്സസിനെടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 2025 മുതൽ 2027 വരെ തിരഞ്ഞെടുക്കപ്പെട്ടവർ ചുമതലകളിൽ തുടരും.
ഡോ. സിസ്റ്റർ സോഫി റോസ്
1962 ജൂൺ 22 ന് ജനിച്ച ഡോ. സിസ്റ്റർ സോഫി കുട്ടനാട്ടിലെ മിത്രക്കരി മീനത്തേക്കോണിൽ കുടുംബാംഗമാണ്. മിത്രക്കരി മീനത്തെക്കോണിൽ ഫിലിപ്പോസ് തോമസിൻ്റെയും ത്രേസ്യാമ്മയുടെയും മകളായാണ് ജനനം. അഞ്ച് സഹോദരിമാരും മൂന്ന് സഹോദരന്മാരും ഉണ്ട്. സെൻ്റ് സേവ്യേഴ്സ് ഹൈസ്കൂൾ മിത്രക്കരിയിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്.
വടവാതൂരിലുള്ള പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിൽ നിന്ന് എക്‌സിലസിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജെറുസലേമിലെ റാറ്റിസ്ബോൺ സെൻ്ററിൽ ജൂത ക്രിസ്ത്യൻ ദൈവശാസ്ത്രത്തിലും പഠനം നടത്തിയിട്ടുണ്ട്. ചാവറ ശ്രുതികൾ പ്രബോധനങ്ങളും ദർശനങ്ങളും, ഭൂമിയുടെ അതിർവരമ്പുകൾ വരെ, മരണം വരുമൊരുനാൾ തുടങ്ങിയ പത്തോളം പുസ്തകങ്ങൾ രചിച്ച സിസ്റ്റർ മുപ്പത്തിയഞ്ചിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിൽ വിവിധ ദൈവശാസ്ത്ര സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും സീറോ മലബാർ സഭയുടെ മതബോധന സമിതിയിൽ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. 2021-2024 വരെ വികാര്‍ പ്രൊവിൻഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.