ന്യൂഡല്‍ഹി: ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ കത്തിക്കയറി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി.
ഭരണടഘടനയിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെ തന്റെ ആദ്യ പ്രസംഗം നടത്തിയത്. ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചമാണെന്നും ഭരണ കക്ഷിയായ ബിജെപിയും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
നിലവിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ പരിഹരിക്കാന്‍ ഒരു ബാലറ്റ് നടത്തണം. ഒരു ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ സത്യം വെളിപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു.
'നമ്മുടെ ഭരണഘടന നീതിയുടേയും ഐക്യത്തിന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയുമെല്ലാം സംരക്ഷണ കവചമാണ്. അത് ജനങ്ങളെ സംരക്ഷിച്ചുപ ിടിക്കുന്നു. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, 10 വര്‍ഷമായി ഭരണകക്ഷി ആ കവചത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്' - പ്രിയങ്ക ഗാന്ധി പറഞ്ഞു.
പേരെടുത്ത് പറയാതെ ഗൗതം അദാനിക്ക് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നും പ്രിയങ്ക വിമര്‍ശിച്ചു. രാജ്യത്തെ 142 കോടി പൗരന്മാരെ തള്ളി ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമായാണ് ബിജെപി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
'142 കോടി ഇന്ത്യക്കാരെ അവഗണിച്ച് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുകയാണ്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് മാത്രം നല്‍കുന്നു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരാള്‍ക്ക് മാത്രമായി നല്‍കുന്നു'-പ്രിയങ്ക പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി, സ്വകാര്യവല്‍കരണം എന്നീ നടപടികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ സംവരണത്തെ അട്ടിമറിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയുടെ തത്വങ്ങളെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.