കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെഎസ്‌യു

 കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെഎസ്‌യു

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത് കെഎസ്യു. കുര്യന്‍ ബിജു യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്.

15 ല്‍ 13 സീറ്റും എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്.

സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്ഐയ്ക്ക് നഷ്ടപ്പെടാന്‍ കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.