പാരീസ്: ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ യേശുവിന്റെ മുള്‍കിരീടം പരസ്യ വണക്കിന് തിരിച്ചെത്തിച്ചു. കുരിശുമരണ സമയത്ത് യേശുവിനെ അണിയിച്ചിരുന്ന മുള്‍കിരീടം പരസ്യവണത്തത്തിനായി ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. പ്രത്യേക പേടകത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. 2019ലെ തീപിടുത്തത്തില്‍ കത്തീഡ്രലിന്റെ ഒരു ഭാഗം കത്തിയമര്‍ന്നപ്പോള്‍ മുള്‍ക്കിരീടം ഉള്‍പ്പെടെയുള്ള തിരുശേഷിപ്പുകള്‍ അഗ്നിബാധയെ അത്ഭുതകരമായി അതിജീവിച്ചു. തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
കത്തീഡ്രല്‍ നവീകരിച്ച് കഴിഞ്ഞ ദിവസമാണ് കൂദാശ ചെയ്തത്. ദേവാലയം തീര്‍ഥാടകര്‍ക്കായി വീണ്ടും തുറന്നുകൊടുത്തതിനെ തുടര്‍ന്ന് ഇന്നലെ പാരിസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ചിന്റെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ തിരുമുടി വീണ്ടും കത്തീഡ്രലില്‍ എത്തിച്ചു. വൃത്താകൃതിയിലുള്ള മുള്‍ക്കിരീടം സ്ഫടികത്തില്‍ നിര്‍മിച്ച ആവരണത്തിനുള്ളില്‍ സൂക്ഷിച്ചാണ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. ജനുവരി 10 മുതല്‍ ഏപ്രില്‍ 18 വരെ എല്ലാ വെള്ളിയാഴ്ചയും തിരുമുടിയുടെ പരസ്യവണക്കത്തിന് അവസരമുണ്ടായിരിക്കും.
1239 ല്‍ ഫ്രാന്‍സിലെ ലൂയി ഒന്‍പതാമന്‍ രാജാവാണ് തിരുമുടി നോട്രഡാം കത്തീഡ്രലില്‍ എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.