പാലായില്‍ വന്‍ ലഹരി വേട്ട

 പാലായില്‍ വന്‍ ലഹരി വേട്ട

പാലാ: പാലായില്‍ വന്‍ ലഹരി മരുന്ന് വേട്ട. എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കൊറിയര്‍ സര്‍വീസില്‍ നടത്തിയ പരിശോധനയിലാണ് ലഹരിക്കായി ഉപയോഗിച്ചിരുന്ന മരുന്ന് പിടികൂടിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന 100 കുപ്പിയോളം മരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ പാലാ കടപ്പാട്ടൂര്‍ സ്വദേശി കാര്‍ത്തിക് മനുവിനെ എക്‌സൈസ് സംഘം പിടികൂടി.

പാലായിലും പരിസരത്തും ഓണ്‍ലൈന്‍ വഴിയാണ് ലഹരി മരുന്ന് വില്‍ക്കുന്നത്. കൊറിയറില്‍ സംശയം തോന്നിയ സ്ഥാപന ഉടമ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവര്‍ പിടികൂടുകയും ആയിരുന്നു. മരുന്ന് ഒരു കുപ്പിക്ക് 100 രൂപയോളം വില വരും. പുറത്ത് 600 രൂപയ്ക്കാണ് വില്‍പന. പ്രതിയെ ഡ്രഗ് കണ്ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈമാറി.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് ജോസഫ്, ഷിബു ജോസഫ്, രതീഷ് കുമാര്‍ പി, തന്‍സീര്‍ ഇ.എ, മനു ചെറിയാന്‍, ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.