രക്ഷാ സന്ദേശ റാലിയും ക്രിസ്മസ് ആഘോഷങ്ങളും എക്യുമെനിക്കല്‍ യോഗവും കൂട്ടിക്കലില്‍

രക്ഷാ സന്ദേശ റാലിയും ക്രിസ്മസ് ആഘോഷങ്ങളും എക്യുമെനിക്കല്‍ യോഗവും കൂട്ടിക്കലില്‍

കൂട്ടിക്കല്‍: ശാന്തിയുടെയും സമാധാനത്തിന്റെ ക്രിസ്മസ് സന്ദേശവുമായി വിവിധ ക്രൈസ്തവ ദൈവാലയങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഐക്യ ക്രിസ്മസ് റാലിയും എക്യുമെനിക്കല്‍ സമ്മേളനവും നാളെ കൂട്ടിക്കല്‍ ടൗണില്‍ നടക്കും. സെന്റ് ലൂക്ക്‌സ് സിഎസ്‌ഐ പള്ളി, സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോന പള്ളി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തപ്പെടുന്നത്.

വൈകുന്നേരം ആറിന് സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നും റാലി ആരംഭിക്കും. സെന്റ് മേരീസ് പള്ളി കവല ചുറ്റി ടൗണിലൂടെ എത്തുന്ന റാലി സെന്റ് ലൂക്ക്‌സ് പള്ളിയില്‍ സമാപിക്കും. പാലാ രൂപത മുന്‍ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ക്രിസ്മസ് സന്ദേശം നല്‍കും.

ഫാ. ജോസഫ് വടക്കേ മംഗലത്ത്, ഫാ. പി.കെ സെബാസ്റ്റ്യന്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്, ഫാ. സേവ്യര്‍ മാമൂട്ടില്‍, ഫാ. ജോസഫ് മേച്ചേരില്‍, ഫാ. സിറില്‍ തോമസ് തയ്യില്‍, ഫാ. ജോസഫ് കൂനാനിക്കല്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍ എന്നി വൈദികരും നാല് ക്രിസ്ത്യന്‍ സഭകളിലെ വിശ്വാസ പ്രതിനിധികളും നേതൃത്വം നല്‍കും.

ക്രൈസ്തവ ഐക്യവേദിയുടെയും നസ്രാണി മാപ്പിള സംഘത്തിന്റെയും കൂട്ടിക്കല്‍ ദേശഭാരവാഹികള്‍ നാനാ ജാതി മതസ്ഥരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന രക്ഷാസന്ദേശ യാത്രയില്‍ കൂട്ടിക്കല്‍ ടൗണിലുള്ള കുരിശ് പള്ളിക്കവലയില്‍ പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് ആലഞ്ചേരി സന്ദേശം നല്‍കും.

ക്രിസ്മസ് നക്ഷത്രങ്ങളും പ്ലോട്ടുകളും പാപ്പാമാരും ബാന്റു മേളവും ഡിജെയും പൂത്തിരികളും ആകാശ വിസ്മയങ്ങളും ശബ്ദ പ്രകാശ അലങ്കാരങ്ങളും മറ്റുമായി ആകര്‍ഷകമായി നടത്തപ്പെടുന്ന ഈ ക്രിസ്മസ് ആഘോഷം ഇത് മൂന്നാം വര്‍ഷമാണ് ജാതിമതഭേദമന്യേ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.