കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളജ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ഫാറൂഖ് കോളജ് വ്യക്തമാക്കി.
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ഫാറൂഖ് കോളജ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഇതോടെ വഖഫ് ബോര്‍ഡിന്റെ അവകാശ വാദം പൊളിയുകയാണ്.
ഇഷ്ടദാനം കിട്ടിയതായതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കി. മുനമ്പം ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് മുമ്പാകെയാണ് ഫാറൂഖ് കോളജ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അതേസമയം മുനമ്പത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികളും തങ്ങളുടെ പക്കലുള്ള ഭൂരേഖകള്‍ കമ്മീഷന് മുമ്പാകെ കൈമാറിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ കമ്മീഷന് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്.
വഖഫ് ബോര്‍ഡിനെ കൂടാതെ സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഇവരുടെ നിലപാട് കൂടി വ്യക്തമായാല്‍ അടുത്ത മാസം ആദ്യം തന്നെ ഹിയറിങ് ആരംഭിക്കാനാണ് കമ്മീഷന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.