ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ്് കുര്യന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തു. ക്രിസ്മസ് ആഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ച പ്രധാനമന്ത്രി ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രമുഖരുമായി സംവദിച്ചതായും കുറിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ സിറില്‍ മാര്‍ ബസേലിയോസ്, ജോസഫ് ഗ്രിഗോറിയോസ്, മാര്‍ ജോസഫ് പുളിക്കല്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ്, ബിജയ നായക്, അവ്ജിന്‍ കുര്യാക്കോസ്, സാമുവല്‍ മാത്യു, സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, സക്കനാസ് മാര്‍ അപ്രേം, യൂസിബിയസ് കുര്യാക്കോസ്, സുബോധ് മൊണ്ടല്‍ എന്നിവര്‍ സംബന്ധിച്ചു.
കൂടാതെ ജോസഫ് മാര്‍ ഇവാനിയോസ്, സജി ജോര്‍ജ് നെല്ലിക്കുന്നേല്‍,മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍, റാഫി മഞ്ഞളി, മോണ്‍. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. ഡി.ജെ അജിത് കുമാര്‍, ഫാ. സജിമോന്‍ ജോസഫ് കോയിക്കല്‍, ഫാ.എബ്രഹാം മാത്യു, ഫാ.ഷിനോജ്, ഫാ റോഡ്രിഗസ് റോബിന്‍സണ്‍ സില്‍വസ്റ്റര്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖര്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, പി ടി ഉഷ, ഷൈനി വില്‍സണ്‍ തുടങ്ങിയവരും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.