ഭോപ്പാല്‍: വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് കണ്ടെത്തിയത് 52 കിലോ സ്വര്‍ണവും 10 കോടി രൂപയും. മധ്യപ്രദേശിലെ രത്തിബാദിലാണ് സംഭവം. ഭോപ്പാല്‍ പോലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരിച്ചിലിനിടയിലാണ് ഇവ കണ്ടെത്തിയത്.
സ്വര്‍ണത്തിന് ഏതാണ്ട് 42 കോടി രൂപ മൂല്യം വരും. ഇത് ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും ആദായ നികുതി വകുപ്പും. ഉപേക്ഷിക്കപ്പെട്ട കാര്‍ കിടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് ഭോപ്പാല്‍ സോണ്‍-1 ഡി.സി.പി പ്രിയങ്ക ശുക്ല പറഞ്ഞു.
കാര്‍ പരിശോധിച്ചപ്പോള്‍ അകത്ത് ഏഴ് ബാഗുകള്‍ ശ്രദ്ധയില്‍പ്പെട്ടു. കാര്‍ തുറന്ന് ഈ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണക്കെട്ടുകളും കണ്ടത്. ഭോപ്പാലില്‍ താമസിക്കുന്ന ഗ്വാളിയര്‍ സ്വദേശി ചേതന്‍ സങിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.