ക്രൈസ്തവ സഭ സ്ഥിരം വോട്ടു ബാങ്കല്ല; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ക്രൈസ്തവ സഭ സ്ഥിരം വോട്ടു ബാങ്കല്ല; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ക്രൈസ്തവ സഭ സ്ഥിരം വോട്ടു ബാങ്കല്ലെന്ന് സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഷയങ്ങള്‍ക്ക് അനുസരിച്ച് ഉചിതമായ നിലപാട് സ്വീകരിക്കും.

സഭ ചില സമയങ്ങളില്‍ എടുത്ത നിലപാടുകള്‍ ചില പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങള്‍ ഇറക്കില്ലെന്നും അത്തരം ഇടയ ലേഖനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

സ്ഥിരം വോട്ട്ബാങ്കായി ഒരിക്കലും നിന്നിട്ടില്ല. എപ്പോഴും ആദര്‍ശങ്ങള്‍ പറഞ്ഞിരുന്നു. അന്ന് പറഞ്ഞിരുന്ന ആദര്‍ശങ്ങള്‍ ചിലപ്പോള്‍ ചില പാര്‍ട്ടികളെയും ചില മുന്നണികളെയും കൂടുതലായി സഹായിച്ചിട്ടുണ്ട്. ഇപ്പോഴും വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സഹായകമാകുമോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.