ചെന്നൈയിലെ സ്‌കൂള്‍ പുറത്തിറക്കിയ ചോദ്യപേപ്പറില്‍ കര്‍ഷകര്‍ അക്രമാസക്തര്‍

ചെന്നൈയിലെ സ്‌കൂള്‍ പുറത്തിറക്കിയ ചോദ്യപേപ്പറില്‍ കര്‍ഷകര്‍ അക്രമാസക്തര്‍

ചെന്നൈ: കര്‍ഷകരെ അക്രമാസക്തരെന്ന്‌ വിശേഷിപ്പിച്ച്‌ ചെന്നൈയിലെ സ്‌കൂള്‍ പുറത്തിറക്കിയ ചോദ്യപേപ്പര്‍ വിവാദമാകുന്നു. നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ പത്താംക്ലാസ്‌ ഇംഗ്ലീഷ്‌ പരീക്ഷ ചോദ്യപേപ്പറിലാണ്‌ കര്‍ഷകരെ അക്രമാസക്തരെന്ന് ‌ എഴുതിയിരിക്കുന്നത്‌.

റിപ്പബ്ലിക്‌ ദിനത്തിലെ ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ സംഘര്‍ത്തെക്കുറിച്ച്‌ ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഫെബ്രുവരി 11നാണ്‌ പരീക്ഷ നടന്നത്‌. കര്‍ഷകരെ അക്രമാസക്തരാക്കിയ സ്‌കൂളിനെതിരെ വിമര്‍ശനം ശക്തമായി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ പകരം അവരെ അക്രമാസക്തരായി ചിത്രീകരിക്കുന്നുവെന്ന്‌ ടി.എം കൃഷ്‌ണ ട്വീറ്റ്‌ ചെയ്‌തു. ചോദ്യപേപ്പര്‍ തയാറാക്കിയ സ്‌കൂള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.