തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

കൊച്ചി: യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും നടന്നു.

ആഘോഷമായ ക്രിസ്മസ് പാതിരാ കുര്‍ബാന മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മിത്വത്തില്‍ തൃശൂര്‍ പാലയൂര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു.


പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റൊ പാതിരാ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്രിസ്മസ്ദിന പ്രത്യേക കുര്‍ബാന നടന്നു. ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ചര്‍ച്ചിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.