കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ബെലഗാവിയില്‍; പുനസംഘടന മുഖ്യ അജണ്ട

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ബെലഗാവിയില്‍; പുനസംഘടന മുഖ്യ അജണ്ട

ബെലഗാവി(കര്‍ണാടക): കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ കര്‍ണാടകയിലെ ബെലഗാവിയില്‍ ചേരും. പാര്‍ട്ടി പുനസംഘടനക്ക് സമയ പരിധി നിശ്ചയിക്കുക എന്നതാണ് പ്രധാന അജണ്ട. മഹാത്മ ഗാന്ധി പങ്കെടുത്ത ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക സ്മരണ പുതുക്കിയാകും പ്രവര്‍ത്തക സമിതി ചേരുക.

മഹാരാഷ്ട്ര, ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷനുകളെ നിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. അംബേദ്കര്‍ വിവാദത്തിലെ തുടര്‍ നടപടികളും യോഗം തീരുമാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. 150 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഭരണഘടനക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ചെറുക്കാന്‍ കൂടുതല്‍ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കും.

2025 അഴിച്ചു പണി വര്‍ഷമെന്ന് പ്രഖ്യാപിച്ചതോടെ പുനസംഘടനയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഐസിസി നേതൃത്വം. സമയ പരിധി തീരുമാനിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പുനസംഘടന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.

പുനസംഘടനയെന്ന് കേട്ടതോടെ കേരളത്തിലുണ്ടായ മുറുമുറുപ്പുകള്‍ നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്. കലഹം ഒഴിവാക്കാന്‍ എല്ലാവരേയും വിശ്വാസത്തിലെടുത്ത നടപടി ക്രമങ്ങള്‍ ആകും ഉണ്ടാവുകയെന്ന് എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.