'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി': അനുശോചിച്ച് രാഷ്ട്രപതി

'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി': അനുശോചിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: വിഖ്യാത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. എം.ടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്സില്‍ കുറിച്ചു.

'പ്രശസ്ത മലയാള എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദേഹത്തെ ആദരിച്ചു.

സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദേഹം നല്‍കിയത്. എം.ടിയുടെ കുടുംബാംഗങ്ങള്‍ക്കും അദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു'- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.