ബുര്‍ക്കിന ഫാസോ : ഇസ്ലാമിക ഭീകരാക്രമണങ്ങളും കൂട്ടക്കുരുതികളും പലായനങ്ങളും തുടര്‍ക്കഥയായ ബുർക്കിന ഫാസോയിൽ ദൈവവിളികൾ വർധിക്കുന്നതായി റിപ്പോർട്ട്. അപകടമേഖലകളിൽ സ്ഥിതി ചെയ്യുന്ന രൂപതകളിൽ ദൈവവിളികൾ വർധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
ബുര്‍ക്കിന ഫാസോയിൽ ഇസ്ലാമിക തീവ്രവാദവും അക്രമവും ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളിലാണ് ഏകദേശം 40 ശതമാനം സെമിനാരികളും ഉള്ളത്. 2019 -2020 അധ്യയന വർഷത്തിൽ സെയിന്റസ് പീറ്റർ ആൻഡ് പോൾ സെമിനാരിയിൽ 254 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ 2024-2025 ൽ അത് 281 ആയി ഉയർന്നെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2019 മുതൽ ആഫ്രിക്കൻ രാജ്യത്ത് ഇസ്ലാമിക ഭീകരാക്രമണം നാശം വിതക്കാൻ തുടങ്ങിയതിനാൽ അപകട സാധ്യതകൾ കൂടുതലായതിനാൽ അവധിക്കാലത്ത് എല്ലാ വൈദികാർത്ഥികൾക്കും തങ്ങളുടെ വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് സെമിനാരി റെക്ടർ ഫാ. ഗൈ മൗക്കാസ പറഞ്ഞു.
മുൻകാലങ്ങളിൽ ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം ചേരാൻ പോയപ്പോൾ അപകടങ്ങൾ സംഭവിച്ചു. സെൻ്റ് പീറ്റർ ആൻഡ് സെൻ്റ് പോൾ സെമിനാരിയിലെ മൂന്നാം വർഷ ഫിലോസഫി വിദ്യാർത്ഥിയായ മാരിയസ് അതിനുദാഹരണമാണ്. 2022 ൽ തീവ്രവാദ നിയന്ത്രണത്തിലുള്ള ഒറ്റപ്പെട്ട ഗ്രാമത്തിൽ പിതാവിനെ സന്ദർശിക്കാൻ പോകുന്നതിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ടു. ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ലെങ്കിലും കൊല്ലപ്പെട്ടതാണെന്ന് പിന്നീട് മനസിലായി.
ബുർക്കിന ഫാസോയിലെ ലളിതജീവിതം യുവാക്കൾക്ക് തങ്ങളുടെ ജീവിതം കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കാൻ അനുയോജ്യമാണെന്നും ഫാ. മൗക്കാസ പറയുന്നു.
2015 മുതലാണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ രൂക്ഷമാകുന്നത്. മാലിയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ സ്വദേശികളും വിദേശികളുമായ ഇസ്ലാമിക ഭീകരവാദികള്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണ്. ഭീകരാക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നതിന് പുറമേ മേഖലയില്‍ ജീവിക്കാന്‍ കഴിയാതെ നിരവധി പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്യുന്നതായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.