കുവൈറ്റില്‍ വീണ്ടും യാത്രാവിലക്ക്,വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനനുമതിയില്ല

കുവൈറ്റില്‍ വീണ്ടും യാത്രാവിലക്ക്,വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനനുമതിയില്ല

കുവൈറ്റ്: ഇന്ത്യയില്‍ നിന്നുള്‍പ്പടെയുളള വിദേശികള്‍ക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് കുവൈറ്റ്. കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ്, പ്രവേശനവിലക്ക് നീട്ടിയെന്നുളള വിവരം അറിയിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്വദേശികള്‍ അല്ലാത്തവർക്ക് രാജ്യത്തേക്ക് വരാന്‍ അനുമതിയില്ല. ആരോഗ്യമന്ത്രാലയത്തിന്‍റെ നി‍ർദ്ദേശമനുസരിച്ചാണ് തീരുമാനം.

സ്വദേശികള്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാം. അതേസമയം, രാജ്യത്ത് പ്രവേശിച്ച് കഴിഞ്ഞുളള ആദ്യ 7 ദിവസം ഹോട്ടല്‍ ക്വാറന്‍റീന്‍ നിർബന്ധം. അതുകഴിഞ്ഞ് അടുത്ത ഏഴുദിവസം വീട്ടിലും ഐസൊലേഷനില്‍ കഴിയണം. നേരത്തെ ഫെബ്രുവരി 21 മുതല്‍ എല്ലാവർക്കും രാജ്യത്തേക്ക് പ്രവേശന അനുമതി നല്‍കുമെന്നായിരുന്നു കുവൈറ്റ് അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വദേശികള്‍ക്ക് മാത്രമായി പ്രവേശനനുമതി ചുരുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.