ഖത്തറിലെ സിറോ മലബാര്‍ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

ഖത്തറിലെ സിറോ മലബാര്‍ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

ദോഹ: ഖത്തറിലെ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ ആഘോഷമായ സ്വീകരണത്തോടെയാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

സമാപനത്തോടനുബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു.  വികാരി ഫാ. നിര്‍മല്‍ വേഴാപറമ്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബിജു മാധവത്, ഫാ. ജോയ്‌സണ്‍ ഇടശേരി, മുന്‍പ് ഇവിടെ സേവനം അനുഷ്ടിച്ച ഫാ. മാത്യു കിരിയാന്തന്‍, ഫാ. കുര്യാക്കോസ് കണ്ണന്‍ചിറ, ഫാ. തോമസ് ഉറുമ്പിത്തടത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് യൂജിന്‍ മാര്‍ട്ടിന്‍ ന്യൂജന്റ് മുഖ്യാഥിതിയായി. ഫാ. പോള്‍രാജ് ദേവരാജ് അധ്യക്ഷത വഹിച്ചു.

ഫാ. ബിജു മാധവത്, ഫാ. ജോയ്‌സണ്‍ ഇടശേരി, ഫാ മാത്യു കിരിയാന്തന്‍, ഫാ. കുര്യാക്കോസ് കണ്ണന്‍ചിറ, ഐഡിസിസി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബോബി തോമസ്, ഇടവകയിലെ മുന്‍കാല പ്രവര്‍ത്തകന്‍ ആയിരുന്ന ഷെവലിയര്‍ ജോസ് പെട്ടിക്കല്‍, ട്രസ്റ്റി സോണി പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. നിര്‍മല്‍ വേഴാപറമ്പില്‍ സ്വാഗതവും ജൂബിലി ചെയര്‍മാന്‍ ജൂട്ടസ് പോള്‍ നന്ദിയും പറഞ്ഞു.

ജൂബിലി സുവനീറിന്റെ പ്രകാശനം അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് യൂജിന്‍ മാര്‍ട്ടിന്‍ ന്യൂജന്റ്, കമ്മ്യൂണിറ്റി ലീഡറും ഖത്തറിലെ സീനിയര്‍ അംഗവുമായ സി.വി റപ്പായിക്ക് നല്‍കി നിര്‍വഹിച്ചു. യോഗത്തില്‍ മുന്‍ കാലഘട്ടങ്ങളില്‍ സേവനം അര്‍പ്പിച്ച വ്യക്തികള്‍ക്കുള്ള ആദരവും കൈമാറി. തുടര്‍ന്ന് സ്‌പോണ്‍സേഴ്സിനെയും ജൂബിലി വര്‍ഷത്തില്‍ നേതൃത്വം നല്‍കിയ എല്ലാവരേയും പ്രത്യേകമായി ആദരിച്ചു.


യോഗത്തില്‍ ഇടവക സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഷെവലിയാര്‍ ഡോ. മോഹന്‍ തോമസ്, ഷെവലിയാര്‍ സിബി ജോസഫ്, ലൂക്കോസ് ചാക്കോ, ജോസ് കാവാലം, ജോസഫ് പറക്കനാല്‍, ജോസഫ് താടിക്കാരന്‍, ജോസ് പുരയ്ക്കല്‍, ഡോ ക്ലാരന്‍സ് ഇലവുത്തിങ്കല്‍, ജോര്‍ജ് ആന്റണി, ജോസ് ഇലഞ്ഞിക്കല്‍, ജോയ് ആന്റണി, ആന്റണി തോലത്, ഫ്രാന്‍സിസ് തെക്കേത്തല, സോനു അഗസ്റ്റിന്‍, കെ.ജെ വില്‍സണ്‍, പി.കെ മാത്യു എന്നിവരെ പ്രത്യേകമായി സ്മരിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പഞ്ചാരി മേളം, ഖത്തറി അര്‍ധ ഡാന്‍സ്, അറബിക് ഡാന്‍സ് ഉള്‍പ്പടെയുള്ള കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ക്ക് വികാരി ഫാ. നിര്‍മല്‍ വേഴാപറമ്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബിജു മാധവത്, ഫാ ജോയ്‌സണ്‍ ഇടശേരി, ജൂബിലി ചെയര്‍മാന്‍ ജൂട്ടസ് പോള്‍, സെക്രട്ടറി റെജി ജോര്‍ജ്, ട്രസ്റ്റിമാരായ മനോജ് മാത്യു മാടമന, റോയ് ജോര്‍ജ്, സോണി പുരയ്ക്കല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി മില്‍ട്ടണ്‍ പോള്‍, ഐഡിസിസി കോ-ഓര്‍ഡിനേറ്റര്‍ കെ.പി കുര്യന്‍, ജൂബിലി കണ്‍വീനര്‍മാരായ ജീസ് ജോസഫ്, സിബിച്ചന്‍ തുണ്ടിയില്‍, സെറെനോ വര്‍ഗീസ്, ജൈസ് ബേബി, ജോമോന്‍ പൈലി, ജെയിംസ് ഡൊമിനിക്, വിന്‍സെന്റ് കുര്യാക്കോസ്, ഡോ. സ്വപ്ന തോമസ്, ജോമോന്‍ ജോണ്‍, ബിജു ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോജി അഗസ്റ്റിന്‍, ജിജിമോന്‍ ബേബി, ഷാന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.