ശ്രീഹരിക്കോട്ട : ബഹിരാകാശത്ത് വീണ്ടും ചരിത്ര നേട്ടവുമായി ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണങ്ങൾക്കായുള്ള സ്പാഡെക്‌സ് വിക്ഷേപണം വിജയകരണം. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 10നാണ് സ്‌പേഡെക്സ് ദൗത്യവുമായി ഐഎസ്ആർഒയുടെ പിഎസ്എല്‍വി 60 റോക്കറ്റ് പറന്നുയർന്നത്.
220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്.
ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങൾക്കുള്ള ആദ്യ പടിയെന്ന് സ്പാഡെക്‌സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിർണായകമാണ്. നിശ്ചിത ഭ്രമണപാതയിൽ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലംവയ്ക്കും.
പത്ത് പരീക്ഷണ പേലോഡുകൾ ഐഎസ്ആർഐയും, ബാക്കിയുള്ളവ സ്വകാര്യ ഏജൻസികളും നിർമ്മിച്ചതാണ്. ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനുള്ള പരീക്ഷണങ്ങളും വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്. കൃത്രിമ യന്ത്രകൈ ഉപയോഗിച്ച് ബഹിരാകാശത്ത് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സാധ്യതയും പരീക്ഷിക്കും. ദൗത്യം വിജയകരമായി പൂർത്തിയായാൽ ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.