വിശുദ്ധനാട്ടിലെ ജൂബിലി വര്‍ഷത്തിന് തിരിതെളിച്ച് കര്‍ദിനാള്‍ പിസബല്ല

വിശുദ്ധനാട്ടിലെ ജൂബിലി വര്‍ഷത്തിന് തിരിതെളിച്ച് കര്‍ദിനാള്‍ പിസബല്ല

ജറുസലേം : വിശുദ്ധനാട്ടിലെ 2025 ജൂബിലി വര്‍ഷത്തിന് തുടക്കംകുറിച്ച് കര്‍ദിനാള്‍ പിസബല്ല. നസ്രത്തിലെ അനൗൺസിയേഷൻ ബസിലിക്കയിലേക്ക് ജൂബിലി കുരിശുമായി കർദിനാൾ പ്രവേശിച്ചതോടെയാണ് വിശുദ്ധ നാട്ടില്‍ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന് തിരിതെളിഞ്
‍ത്.

ജൂബിലി കുരിശുമായി ബസിലിക്കയിലേക്ക് പ്രവേശിച്ച കര്‍ദിനാളിനെ ഹൈഫയുടെയും വിശുദ്ധ നാടിന്റെയയും മറോനൈറ്റ് ആര്‍ച്ച് ബിഷപ് മൂസ ഹാഗെ, ഹൈഫയിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആര്‍ച്ച് ബിഷപ് യൂസഫ് മാറ്റ എന്നിവരടക്കം 11 മെത്രാന്മാരും മേജര്‍ സുപ്പീരിയര്‍മാരും 150ഓളം വൈദികരും അനുഗമിച്ചു.

ദൈവത്തിന് മുന്നില്‍ നമ്മെ തന്നെ പ്രതിഷ്ഠിക്കാനുള്ള അനുകൂല സമയമാണ് വിശുദ്ധ വര്‍ഷമെന്ന് കര്‍ദിനാള്‍ പറഞ്ഞു. വിശുദ്ധ നാടിന് യഥാര്‍ത്ഥത്തില്‍ ഒരു ജൂബിലി വര്‍ഷം ആവശ്യമാണെന്നും അങ്ങനെ ദൈവത്തിന് നമ്മുടെ കടങ്ങള്‍ റദ്ദാക്കാനും നമ്മുടെ പാപങ്ങളുടെയും ഭയങ്ങളുടെയും താങ്ങാനാവാത്ത ഭാരം നമ്മുടെ ചുമലില്‍ നിന്നും ഹൃദയങ്ങളില്‍ നിന്നും മാറ്റുവാനും നമ്മുടെ കണ്ണുകളിലേക്ക് വെളിച്ചം തിരികെ കൊണ്ടുവരാനും കഴിയുമെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ഐക്കണോഗ്രാഫര്‍ മരിയ റൂയിസ് രൂപകല്‍പ്പന ചെയ്ത ജൂബിലി കുരിശ് ദേലാലയത്തിലെ അള്‍ത്താരയ്ക്ക് സമീപം സ്ഥാപിച്ചു. ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെയും രക്ഷയുടെയും അടയാളമായി ജൂബിലി വര്‍ഷം മുഴുവനും കുരിശ് ബസിലിക്കയില്‍ തുടരും. ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് എന്ന നിലയിൽ ഇസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍, സൈപ്രസ് എന്നിവ ഉള്‍പ്പെടുന്ന രൂപതയിലെ ജൂബിലി വര്‍ഷത്തിനാണ് കര്‍ദിനാള്‍ തിരി തെളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.