ചെന്നൈയിനോട് 1-1 സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ചെന്നൈയിനോട് 1-1 സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ബാംബോലിം: ഐഎസ്എല്ലിൽ വീണ്ടും  കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ എഫ്സിയോട് 1-1ന് സമനിലയിൽ പിരിഞ്ഞു. പരിശീലകൻ കിബു വികുന പുറത്തായതിന് ശേഷം നടന്ന ആദ്യം മത്സരമായിരുന്നു ഇത്. പത്താം മിനിറ്റിൽ ചെന്നൈയിനാണ് ആദ്യം ഗോളടിച്ചത്. ഗാരി ഹൂപ്പറിന്റെ പെനാൽറ്റി ഗോളിൽ ആദ്യപകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ആരും ഗോളടിച്ചില്ല.

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം സമനിലയാണിത്. കളിച്ച 19 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും എട്ട് വീതം സമനിലയും തോൽവിയുമായി 17 പോയിന്റോടെ പോയിന്റ് നിലയിൽ 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒൻപത് പോയിന്റുള്ള ഒഡീഷ മാത്രമാണ് പോയിന്റ് നിലയിൽ ബ്ലാസ്റ്റേഴ്സിന് പിറകിലുള്ളത്. പോയിന്റ് നിലയിൽ എട്ടാമതാണ് ചെന്നൈയിൻ. സീസണിലെ 20 മത്സരങ്ങളും പൂർത്തിയാക്കിയ ചെന്നൈയിന് മൂന്ന് ജയവും 11 സമനിലയും ആറ് തോൽവിയുമായി 20 പോയിന്റ് നേടാനായി.

വെള്ളിയാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരമാണ് നോർത്ത് ഈസ്റ്റിനെതിരേ നടക്കാനിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.