മസ്‌കറ്റ്: ഒഐസിസി ഒമാന്‍ നാഷണല്‍ സെക്രട്ടറി പ്രിട്ടു സാമുവലിന്റെ നിര്യാണത്തില്‍ ഒഐസിസി-ഇന്‍കാസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം മാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസന്‍ ഉദ്ഘാടനം ചെയ്തു.
ആക്ടിങ്് പ്രസിഡന്റ് നിധീഷ് മാണി അധ്യക്ഷത വഹിച്ചു. ഒഐസിസി സ്ഥാപക നേതാവും ഒഐസിസി- ഇന്‍കാസ് നിസ്വ റീജിയണല്‍ കമ്മറ്റി രക്ഷാധികാരിയുമായ ഗോപകുമാര്‍ വേലായുധന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രവാസ ജീവിതത്തിനിടയില്‍ ഒമാനിലെ പ്രവാസി സമൂഹത്തിന് പ്രിട്ടു നല്‍കിയ നിരവധി സംഭാവനകളെക്കുറിച്ചും ഏറ്റെടുത്ത ജോലികള്‍ ഭംഗിയായും കൃത്യമായും നിര്‍വഹിക്കുന്നതില്‍ അദേഹം കാണിച്ച കഴിവ് അവിശ്വസനീയമായിരുന്നുവെന്നും യോഗം വിലയിരുത്തി.
സഭക്കും സമൂഹത്തിനും ഒരുപോലെ ഉപകാരിയും പ്രിയപ്പെട്ടവനുമായിരുന്ന പ്രിട്ടു തന്റെ മരണശേഷം കൂടുതല്‍ കരുത്തനായി നമ്മിലൂടെ പ്രവര്‍ത്തിക്കും എന്ന് അനുശോചന സന്ദേശത്തില്‍ മസ്‌കറ്റ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഒബൈദ് പറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും ലോക കേരളസഭാംഗംവുമായ ഡോ. ജെ. രത്നകുമാര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍, മലയാളം മിഷന്‍ ഒമാന്‍ ജനറല്‍ സെക്രട്ടറി അനു ചന്ദ്രന്‍, കൈരളി സെക്രട്ടറി സുനില്‍കുമാര്‍, പാലക്കാട് സൗഹൃദ വേദി പ്രസിഡന്റ് ശ്രീകുമാര്‍, കെഎംസിസി പ്രതിനിധി താജുദീന്‍, എസ്എന്‍ഡിപി പ്രതിനിധി ദിലീപ് കുമാര്‍, എകെസിസി ഗള്‍ഫ് സെക്രട്ടറി മാര്‍ട്ടിന്‍ മുരിങ്ങവന, ഗാലാ മാര്‍ത്തോമാ പള്ളി സെക്രട്ടറി ബിജു അത്തിക്കയം, ഓതറ പ്രവാസി അസോസിയേഷന്‍ പ്രതിനിധി എബി, സിബി, സണ്‍റൈസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് ഫൗണ്ടര്‍ വേണു മുതലകത്ത് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും ട്രഷറര്‍ സതീഷ് പട്ടുവം നന്ദിയും പറഞ്ഞു. ഒഐസിസി-ഇന്‍കാസ് നാഷണല്‍ പ്രസിഡന്റ് അനീഷ് കടവില്‍, ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍, ജോളി മേലേത്ത് എന്നിവര്‍ നാട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.