കൊച്ചി: ബിജെപി പുനസംഘടനയുടെ ഭാഗമായി സംസ്ഥാന ബിജെപിയില്‍ നേതൃ മാറ്റമുണ്ടായേക്കുമെന്ന് സൂചന. പുതിയ അധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
രാജീവ് ചന്ദ്രശേഖറിന്റെയും എം.ടി രമേശിന്റെയും പേരുകള്‍ക്കാണ് മുഖ്യ പരിഗണന. വനിതാ നേതാവ് ശോഭാ സുരേന്ദ്രനും പരിഗണനാ പട്ടികയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതില്‍ അനുകൂല നിലപാടല്ല രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചതെന്നാണ് വിവരം.
കേരളത്തില്‍ സ്ഥിരമായി തുടരേണ്ടി വരുമെന്നതാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിയാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം കേരളത്തില്‍ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള്‍ സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.