കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ എം.എസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഷുഹൈബ് ഗൂഢാലോചന നടത്തിയെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ പൊലീസ് കോഴിക്കോട് ജില്ലാ കോടതിയില്‍ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്ളത്.
എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ വഴി പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്നതിന് തെളിവാണെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ വിഡിയോയില്‍ പലതും യഥാര്‍ത്ഥ ചോദ്യങ്ങള്‍ അതുപോലെ വന്നതാണ്.
ചോദ്യ പേപ്പറുമായി ബന്ധപ്പെട്ട പല വിവരങ്ങളും കൃത്യമായി വിഡിയോയില്‍ പറയുന്നുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ത്തി കിട്ടാതെ ഇത്ര കൃത്യത ഉണ്ടാകാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.