'ജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മൃദുലമാക്കും': വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി

'ജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മൃദുലമാക്കും': വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി എംപിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി. ഡല്‍ഹി കല്‍ക്കാജി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ രമേശ് ബിദൂരിയാണ് താന്‍ ജയിച്ചു കഴിഞ്ഞാല്‍ തന്റെ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മൃദുലമാക്കുമെന്ന് പ്രസംഗിച്ചത്.

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തു വന്നു. 'ബിജെപി ഒരു സ്ത്രീ സൗഹാര്‍ദ പാര്‍ട്ടിയല്ല, ബിദൗരിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീകളെക്കുറിച്ചുള്ള ബിജെപിയുടെ വികൃതമായ മനോഭാവം വെളിവാക്കുന്നു'- കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിന്റെ പറഞ്ഞു.

തന്റെ മണ്ഡലത്തിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മൃദുലമാക്കുമെന്ന് പണ്ട് ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സംഭവത്തെക്കുറിച്ച് ബിദൂരിയുടെ പ്രതികരിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി അതിഷി മര്‍ലേനക്കും കോണ്‍ഗ്രസിന്റെ അല്‍ക്കാ ലാംബക്കുമെതിരെയാണ് ബിദൂരി മത്സിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.