ന്യൂഡല്‍ഹി: പ്രമുഖ ട്രാവല്‍, ഹോട്ടല്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ഓയോ ചെക്ക് ഇന്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നു. ഇതുപ്രകാരം അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി മുതല്‍ മുറി നല്‍കില്ല. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഈ വര്‍ഷം മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. പിന്നാലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ഉള്‍പ്പെടെ ചെക്ക് ഇന്‍ ചെയ്യുന്ന ദമ്പതികള്‍ വിവാഹിതരാണെന്ന തെളിവ് നല്‍കേണ്ടി വരും. അല്ലെങ്കില്‍ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന മറ്റ് രേഖകളും നല്‍കേണ്ടതുണ്ട്.
പുതിയ നയം ഉടനടി നടപ്പാക്കാന്‍ മീററ്റിലെ പങ്കാളി ഹോട്ടലുകള്‍ക്ക് ഓയോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിവാഹിതരായ ദമ്പതികള്‍ മുറിയെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് വിവിധ നഗരങ്ങളിലെ നിരവധി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ഒയോയ്ക്ക് അഭ്യര്‍ത്ഥനകള്‍ അയച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി
എന്നാല്‍ സാമൂഹികാവസ്ഥ കണക്കിലെടുത്ത് ബുക്കിങുകള്‍ സ്വീകരിക്കാനോ നിരസിക്കാനോ പങ്കാളി ഹോട്ടലുകള്‍ക്ക് വിവേചനാധികാരം നല്‍കിയിട്ടുണ്ടെന്ന് ഓയോ വിശദീകരിച്ചു. കുടുംബങ്ങളോടൊപ്പവും ഒറ്റക്കും യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം വാഗ്ദാനം ചെയ്യാന്‍ കഴിവുള്ള ബ്രാന്‍ഡായി മാറുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.