കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ഒമ്പത് പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളെയും ഇരുപതാം പ്രതിയെയുമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റം.
പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടു മുന്‍പ് സിപിഎം നേതാവ് പി. ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയിരുന്നു. ജയിലിന് ഉള്ളിലേക്ക് പോയ പ്രതികളെ കണ്ട് താനെഴുതിയ പുസ്തകത്തിന്റെ കോപ്പികള്‍ നല്‍കിയ ശേഷമാണ് അദേഹം മടങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമാണ് പി. ജയരാജന്‍.
പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികളെ ഇരട്ട ജീവപര്യന്തത്തിനും സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ള നാല് പ്രതികളെ അഞ്ച് വര്‍ഷത്തെ തടവിനുമാണ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.
എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍.ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍. ഇവര്‍ക്ക് പുറമേ പത്താം പ്രതി ടി. രഞ്ജിത്തിനെയും പതിനഞ്ചാം പ്രതി എ.സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.