ചങ്ങനാശേരി : മാതൃവേദി സംഘടനയുടെ നേതൃത്വത്തിൽ ചങ്ങനാശേരി അതിരൂപത ഒരുക്കിയ മെഗാ മാർഗംകളി ചരിത്രം സൃഷ്ടിച്ചു. മെഗാ മാർഗംകളിയെന്ന മാതൃവേദി പ്രവർത്തകരുടെ നീണ്ടനാളത്തെ സ്വപ്നമാണ് ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്ത് ഇന്നലെ സഫലമായത്.
2025 അമ്മമാരെ ചിട്ടയായ പരിശീലനത്തിലൂടെ അണിനിരത്താൻ കഴിഞ്ഞുവെന്നത് ചങ്ങനാശേരി അതിരൂപതയ്ക്കും മാതൃവേദി പ്രസ്ഥാനത്തിനും ആത്മാഭിമാനത്തിൻറെ നിമിഷമാണ്. 10 മിനിറ്റ് 45 സെക്കൻഡ് നീണ്ട മാർഗംകളി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു.
അതിരൂപതയിലെ 18 ഫൊറോനകളിലെ 250തോളം യൂണിറ്റുകളിലെ മാതൃവേദി പ്രവർത്തകരെ കോർത്തിണക്കിയാണ് മെഗാ മാർഗം കളി സംഘടിപ്പിച്ചത്. വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തർക്കും അല്മായ പ്രതിനിധികളും മെഗാമാർഗം കളി ആസ്വദിക്കാനെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.