ചെന്നൈ: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ ചെന്നൈയിലും കണ്ടെത്തിയതായി സ്ഥിരീകരണം. രണ്ട് കുട്ടികള്‍ക്കാണ് രോഗം കണ്ടെത്തിയത്.
തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഇന്ത്യയില്‍ ഈ രോ?ഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. പനി ബാധിച്ച് ആശുപത്രിയിലെത്തിയതായിരുന്നു കുട്ടികള്‍. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഇരുവര്‍ക്കുമുണ്ടായിരുന്നു.
ബംഗളുരുവില്‍ രണ്ട് കുട്ടികള്‍ക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചതായി ഇന്ന് രാവിലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എട്ട് മാസവും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. തൊട്ടു പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിലും രോഗബാധ കണ്ടെത്തിയിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആഗോള തലതത്തില്‍ വൈറസ് ഇതിനോടകം ചംക്രമണത്തിലാണന്നും രോഗമുണ്ടാക്കാന്‍ സാധ്യതയുള്ള ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ രാജ്യം സജ്ജമാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി.
ആഗോള തലത്തില്‍ എച്ച്എംപിവി പ്രചാരണത്തിലുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇന്‍ഫ്‌ളുവന്‍സ പോലുള്ള അസുഖങ്ങളില്‍ രാജ്യത്ത് വര്‍ധനവുണ്ടായിട്ടില്ലെന്ന് ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കാര്യത്തിലും രാജ്യത്ത് അസാധാരണമായ വര്‍ധനവുണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
വൈറസ് സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസന പ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.