അമേരിക്കയില്‍ വീണ്ടും ട്രംപ് യുഗം, 47-ാമത് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

അമേരിക്കയില്‍ വീണ്ടും ട്രംപ് യുഗം, 47-ാമത് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

വാഷിങ്ടന്‍: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്. വൈസ് പ്രസിഡന്റും എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന കമല ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമായി. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങിയതായി കമല ഹാരിസ് അറിയിച്ചു.

ഈ മാസം 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ നവംബര്‍ അഞ്ചായിരുന്നു തെരഞ്ഞെടുപ്പ്.

2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസ് ചേര്‍ന്നപ്പോഴാണ് ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ കലാപം അഴിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. അന്ന് പാര്‍ലമെന്റ് മന്ദിരം കൈയേറിയതിന്റെ ഓര്‍മകള്‍ക്കിടെയാണ് ഇന്നലെ ചേര്‍ന്ന യുഎസ് കോണ്‍ഗ്രസ് ട്രംപിന്റെ വിജയം അംഗീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.