പരിസ്ഥിതിലോല മേഖല; കരടുവിജ്ഞാപനം റദ്ദാക്കണം: ചെറുപുഷ്പ മിഷന്‍ ലീഗ് 10,000 ഇ മെയില്‍ സന്ദേശം അയച്ചു

പരിസ്ഥിതിലോല മേഖല;  കരടുവിജ്ഞാപനം റദ്ദാക്കണം: ചെറുപുഷ്പ മിഷന്‍ ലീഗ് 10,000 ഇ മെയില്‍ സന്ദേശം അയച്ചു

മാനന്തവാടി: ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപത ഘടകം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 10,000 ഇ മെയില്‍ സന്ദേശം അയച്ചു.  വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും 3.2 കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ കരടുവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്ദേശം അയച്ചത്.

ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യ്ത ക്യാംപെയിനില്‍ വിവിധ മേഖല, ശാഖ ഭാരവാഹികളും അംഗങ്ങളും പങ്കാളികളായി. രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍, സെക്രട്ടറി സജീഷ് എടത്തട്ടേല്‍, ഓര്‍ഗനൈസര്‍ തങ്കച്ചന്‍ മാപ്പിളക്കുന്നേല്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ക്രിസ്റ്റീന എഫ്‌സിസി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ബിനീഷ്, മെര്‍ലിന്‍, ആര്യ, അലോഷിന്‍, അഖില, അരുണ്‍, ജോസ്, ജോസഫ്, സാബു, ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.