തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഉയര്‍ന്ന് വന്ന നീലട്രോളി വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിനെതിരെ നടപടി. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവനയെന്ന് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി ഗോവിന്ദന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നു. പ്രശ്‌നങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് എന്‍.എന്‍ കൃഷ്ണദാസില്‍ നിന്ന് ഉണ്ടായ പ്രതികരണം. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം യോജിപ്പോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. അത്തരം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഡിസിസി ട്രഷറന്‍ എന്‍.എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെ പേര് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറാവണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞിട്ടും വോട്ട് വര്‍ധിച്ചു. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ പ്രചാരവേലകള്‍ ജനങ്ങള്‍ ഏറ്റെടുത്തില്ല എന്ന് വ്യക്തമാക്കുന്നതാണ് പാലക്കാട്ടേയും ചേലക്കരയിലേയും ഫലമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണം പിന്നാലെ എല്‍ഡിഎഫ് ഉയര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലട്രോളിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. ആരോപണം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു എന്‍.എന്‍ കൃഷ്ണദാസ് ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. പാലക്കാട് പെട്ടിയല്ല വികസനമാണ് ചര്‍ച്ചയാക്കേണ്ടത് എന്നായിരുന്നു എന്‍.എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.