'ബെഡില്‍ നിന്ന് എഴുന്നേറ്റ് കസേരയില്‍ ഇരുന്നു'; ഉമ തോമസിനെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

'ബെഡില്‍ നിന്ന് എഴുന്നേറ്റ് കസേരയില്‍ ഇരുന്നു'; ഉമ തോമസിനെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

കൊച്ചി: വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഉമ തോമസ് ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നു. ഇന്‍ഫെക്ഷന്‍ കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ തുടരും.

മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎല്‍എ സംസാരിച്ചെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.