ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ പൊറുതിമുട്ടുന്ന ജനത്തിന് ആശ്വാസമായി രാജസ്ഥാനു പിന്നാലെ പശ്ചിമ ബംഗാള്‍, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും നികുതി കുറച്ചു. ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെയാണ് നാല് സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയില്‍ ഇളവ് വരുത്തിയത്. എന്നാല്‍ ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിന്‍വലിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്. ഏറ്റവുമധികം കുറവ് വരുത്തിയത് മേഘാലയയാണ്. പെട്രോള്‍ ലിറ്ററിന് 7.40 രൂപയും ഡീസല്‍ 7.10 രൂപയും. അസമാകട്ടെ അധിക നികുതിയിനത്തില്‍ ഈടാക്കിയിരുന്ന അഞ്ചുരൂപ പിന്‍വലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവര്‍ധിത നികുതി 38ശതമാനത്തില്‍നിന്ന് 36ശതമാനമായാണ് കുറവു വരുത്തിയത്.
നികുതി കുറച്ചതിനെതുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങില്‍ 86.87 രൂപയും ഗുവാഹട്ടിയില്‍ 87.24രൂപയും ജെയ്പൂരില്‍ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊല്‍ക്കത്തയില്‍ 84.56രൂപയും ഷില്ലോങില്‍ 80.24 രൂപയും ഗുവാഹട്ടിയില്‍ 81.49 രൂപയും ജെയ്പൂരില്‍ 89.44 രൂപയും നല്‍കണം.
രാജ്യതലസ്ഥാനമായ ഡല്‍ഹയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.