സ്വര്‍ണം നല്‍കാമെന്ന പേരില്‍ മുന്‍കൂറായി പണം വാങ്ങി തട്ടിപ്പ്; അല്‍ മുക്താദിര്‍ ജ്വല്ലറി ശാഖകളില്‍ ആദായനികുതി വകുപ്പ് പരിശോധന

സ്വര്‍ണം നല്‍കാമെന്ന പേരില്‍ മുന്‍കൂറായി പണം വാങ്ങി തട്ടിപ്പ്; അല്‍ മുക്താദിര്‍ ജ്വല്ലറി ശാഖകളില്‍ ആദായനികുതി വകുപ്പ് പരിശോധന

കൊച്ചി: സംസ്ഥാനത്തെ അല്‍ മുക്താദിര്‍ ജ്വല്ലറി ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ഉപഭേയാക്താക്കളില്‍ നിന്നും മുന്‍കൂര്‍ പണം സ്വീകരിച്ചുള്ള സ്വര്‍ണ ഇടപാടുകളെകുറിച്ചാണ് പരിശോധന. വളരെ വേഗം വേരുറപ്പിച്ച് വിപുലമായി മാറിയ ജ്വല്ലറി ശൃഖലയായിരുന്നു അല്‍ മുക്താദിര്‍.

കഴിഞ്ഞ മാസങ്ങളില്‍ അല്‍ മുക്താദിര്‍ ജ്വല്ലറി ശാഖകളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. മുന്‍കൂറായി പണം വാങ്ങിയിട്ടും സ്വര്‍ണം നല്‍കിയില്ല എന്നതടക്കമുള്ള പരാതികള്‍ ഉപയോക്താക്കള്‍ ജ്വല്ലറിക്കെതിരെ ഉന്നയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തുന്നത്.

ജ്വല്ലറി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് ജ്വല്ലറിയുടെ ഉടമ രംഗത്ത് വരികയും റിപ്പോര്‍ട്ടുകള്‍ മറ്റ് ജ്വല്ലറികളുടെ വ്യാജ പ്രചാരണമെന്നും ആരോപിച്ചിരുന്നു. സ്വര്‍ണം നല്‍കാമെന്ന പേരില്‍ ഇവര്‍ വന്‍ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ആദ്യനികുതി വകുപ്പിന് ലഭിച്ച വിവരം. നിലവില്‍ ജ്വല്ലറിയുടെ എല്ലാ ശാഖകളിലും ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.