ആറാം ക്ലാസുകാരൻ തങ്കച്ചൻ തുണ്ടിയിലിന്റെ പുസ്തകം ദൈവശാസ്ത്ര പഠനത്തിലേക്ക്; നൂറാം എഡിഷന്റെ സന്തോഷം പങ്കിട്ട് കഥാകൃത്ത്

ആറാം ക്ലാസുകാരൻ തങ്കച്ചൻ തുണ്ടിയിലിന്റെ പുസ്തകം ദൈവശാസ്ത്ര പഠനത്തിലേക്ക്; നൂറാം എഡിഷന്റെ സന്തോഷം പങ്കിട്ട് കഥാകൃത്ത്

കൊച്ചി: വിശുദ്ധ കുർബാനയെക്കുറിച്ച് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബ്രദർ തങ്കച്ചൻ തുണ്ടിയിൽ എഴുതിയ 'ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന പുസ്തകം നൂറ് എഡിഷനുകൾ പൂർത്തിയാക്കി. എന്ത് പങ്കപ്പാടുകഴിച്ചും വർഷങ്ങളായി നിത്യേന ദിവ്യബലിയിൽ പങ്കെടുക്കുന്ന തങ്കച്ചൻ കുർബാനയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളാണ് പുസ്കത്തിലൂടെ വിവരിക്കുന്നത്. പുസ്തക സമാഹാരാം ദൈവശാസ്ത്ര പഠനത്തിനായി ഉപയോ​ഗിക്കുന്നതിന്റെ സന്തോഷത്തിലാണ് കഥാകൃത്ത് ബ്രദർ തങ്കച്ചൻ തുണ്ടിയിൽ. 

2012 ലാണ് പുസ്തകത്തിന്റെ ആദ്യ എഡിഷൻ പുറത്തിറക്കിയത്. ഇം​ഗ്ലീഷിലും ഹിന്ദിയിലും തമിഴിലും പുസ്തകം പുറത്തിറക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം. നൂറാം പതിപ്പും വിജയകരമായി വിറ്റുതീരുമ്പോൾ അടുത്ത പതിപ്പ് പുറത്തിറക്കുമെന്ന് കഥാകാരൻ പറയുന്നു. ഇതിനോടകം 47 പുസ്തകങ്ങൾ എഴുതിയിട്ടുള്ള ബ്രദർ തങ്കച്ചൻ തുണ്ടിയിലിന്റെ അഞ്ചാമത്തെ സമാഹാരമാണ് 'ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ'.

പുസ്തകം വായിച്ച ശേഷം പ്രചോദനം ഉൾക്കൊണ്ട് പലരും വൈദിക ജീവിതാന്തസ് തിരഞ്ഞെടുത്തെന്നും ഹൈന്ദവ സഹോദരങ്ങൾ മാമോദിസ സ്വീകരിച്ച് ക്രൈസതവരായെന്നും എഴുത്തുകാരൻ പറയുന്നു. ഈ പുസ്തകം വായിച്ച് പരിചയപ്പെട്ട പല ഡോക്ടർമാരടക്കമുള്ള ഉന്നതരുമായി ചേർന്ന് പുസ്തകമെഴുതാനും സാധിച്ചു. നിരവധി ആളുകൾ പുസ്തകം സ്പോൺസർ ചെയ്തു.

യാദൃശ്ചികമായി പുസ്തകം വായിച്ച് പ്രചോദിതയായ ഒരു ടീച്ചർ ബന്ധപ്പെടുകയും ഇടവകയിലെ 600 ഓളം കുടുംബങ്ങൾക്ക് പുസ്തകം എത്തിക്കാനുള്ള പണം നൽകുകയും ചെയ്തു. പ്രളയ സമയത്ത് ഓഫിസ് മുറിയിലെ എല്ലാ സാധനങ്ങളും ഒഴുകിപ്പോയപ്പോൾ പുസ്കതം മാത്രം ബർത്തിന്റെ മുകളിൽ സുരക്ഷിതമായി ഇരുന്ന അനുഭവവും ബ്രദർ ഓർത്തെടുക്കുന്നുണ്ട്.

വിശുദ്ധ കുർബ്ബാനയെ സ്നേഹിക്കുന്നവർക്ക്, ദിവ്യബലി ഒരു അനുഭവമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ പുസ്ത‌കം ഒരു മാർഗദർശിയായിരിക്കുമെന്ന് എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.