മുംബൈ: രണ്ട് വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ ഇന്ന് തിരിച്ചുകയറി. ഡോളറിനെതിരെ രൂപ 21 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ദുര്‍ബലമായതും അസംസ്‌കൃത എണ്ണവിലയുടെ കുതിപ്പിന് താത്കാലികമായി വിരാമമായതുമാണ് രൂപയ്ക്ക് ഗുണമായി.
ഇന്നലെ 66 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.70 എന്ന നിലയിലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. 2023 ഫെബ്രുവരി ആറിന് രൂപ നേരിട്ട മൂല്യത്തകര്‍ച്ചയാണ് ഇതിന് മുന്‍പത്തെ ഏറ്റവും വലിയ ഇടിവ്. അന്ന് ഒറ്റദിവസം കൊണ്ട് 68 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. രണ്ടാഴ്ച കൊണ്ട് രൂപയുടെ മൂല്യത്തില്‍ ഒരു രൂപയുടെ തകര്‍ച്ചയാണ് നേരിട്ടത്.
ഡോളര്‍ ദുര്‍ബലമായതും കുതിച്ചുയര്‍ന്ന അസംസ്‌കൃത എണ്ണവിലയില്‍ ഇന്ന് ഇടിവ് നേരിട്ടതുമാണ് രൂപയ്ക്ക് ഗുണമായത്. ബാരലിന് 80.78 ഡോളറിലേക്കാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്.
ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുകയറി. സെന്‍സെക്സ് 500 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.