കാലിഫോര്‍ണിയ: ലോസ് ആഞ്ചലസില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ വന്‍ നാശം വിതച്ച സാഹചര്യത്തില്‍ ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് സൂചന. അങ്ങനെ വന്നാല്‍ ഓസ്‌കാറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിരിക്കും അത്.
ഹോളിവുഡ് താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോണ്‍, മെറില്‍ സ്ട്രീപ്പ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
ലോസ് ആഞ്ചലസിലെ പസഫിക് പാലിസേഡ്സ് പ്രദേശം തീപിടിത്തത്തില്‍ നശിച്ചു. അതിനൊപ്പം ഒട്ടേറെ മുന്‍നിര താരങ്ങളുടെ വീടുകളും കത്തി നശിച്ചിരുന്നു. 25 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവന രഹിതരാവുകയും ചെയ്യുമ്പോള്‍ പരിപാടിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്ന തോന്നലാണ് ചടങ്ങ് റദ്ദാക്കാനുള്ള ആലോചനകളിലേക്ക് കടക്കാന്‍ കാരണം.
പ്രദേശവാസികള്‍ വലിയ നഷ്ടം നേരിടുമ്പോള്‍ ആഘോഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. അടുത്ത ആഴ്ചയില്‍ തീ അണഞ്ഞാലും നഗരം വേദനയില്‍ നിന്ന് മുക്തമാകാന്‍ സമയമെടുക്കും. അതിനാല്‍ ഈ സമയത്ത് പിന്തുണയിലും ധന സമാഹരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് അധികൃതരുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.