യാത്രാ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കി കര്‍ണാടക

യാത്രാ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കി കര്‍ണാടക

മാനന്തവാടി: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ താല്‍ക്കാലിക ഇളവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് തലപ്പാടിയടക്കമുള്ള അതിര്‍ത്തിയില്‍ പരിശോധന ഒഴിവാക്കി. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക ഇളവ് നല്‍കുന്നത്.

ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളടക്കം രംഗത്തുവന്നു. സംഭവം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച വയനാട്ടിലെ ബാവലി, മുത്തങ്ങ, കര്‍ണാടകയിലെ കുട്ട, കാസര്‍കോട്ടെ തലപ്പാടി, മെനാല, ജാല്‍സൂര്‍, സാറട്ക്ക, പാണത്തൂര്‍, കണ്ണൂരിലെ മാക്കൂട്ടം ചെക്കുപോസ്റ്റുകളില്‍ യാത്രക്കാരെ തടഞ്ഞിരുന്നു.

അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും മറ്റു വഴികള്‍ ബാരിക്കേഡുകള്‍കൊണ്ട് അടച്ച്‌ പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ വാഹനങ്ങളെ കടത്തിവിടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.