തൃശൂര്‍: ചെറുതുരുത്തിക്കടുത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47) , ഭാര്യ ഷാഹിന (35), മകള്‍ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍(12) എന്നിവരാണ് മരിച്ചത്.
ആദ്യം ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഹുവാദിന്റെയും അതിന് ശേഷം കബീറിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സെറയുടെയും മൃതദേഹം കണ്ടെത്തിയത്.
മരിച്ച ഫുവാദ് സനിന്‍ ചേലക്കര സ്വദേശിയായ ജാഫര്‍-ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഫുവാദും സെറയും കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രക്ഷിക്കാന്‍ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്‌സും ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.