കോവിഡ്: യാത്ര നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാന്‍

കോവിഡ്: യാത്ര നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാന്‍

മസ്കറ്റ് : കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ യാത്ര നിയന്ത്രണങ്ങള്‍ ഏ‍ർപ്പെടുത്തി ഒമാന്‍. പത്ത് രാജ്യങ്ങളില്‍ നിന്നുളളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. 15 ദിവസത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഫെബ്രുവരി 25 അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഒമാന്‍ സുപ്രീം കമ്മിറ്റിയോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.

ലെബനോണ്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, താന്‍സാനിയ, ഗിനിയ, ഘാന, സിയോറ ലിയോണ്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഒമാനിലേയ്ക്ക് താത്ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രിം കമ്മിറ്റി തീരുമാനിച്ചത്. ഇന്ത്യയില്‍ നിന്നുളളവർക്ക് വിലക്കില്ല.

രാജ്യത്തേയ്ക്കുള്ള യാത്രയ്ക്ക് 14 ദിവസം മുൻപ് ഈ രാജ്യങ്ങളില്‍ സഞ്ചരിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഒമാനിലെ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.